Islamika Jalakam Home

ജൂദി പര്‍വ്വതത്തിന് മുകളില്‍ കണ്ടെത്തിയ നൂഹ്(അ)ന്‍റെ കപ്പല്‍ 

നൂറ്റാണ്ടുകള്‍ക്കു മുമ്പ്, ഇറാഖ് പ്രദേശത്ത് ജീവിച്ചിരുന്ന ഒരു ജനതയിലേക്ക്, നൂഹ് നബി(അ) യെ അല്ലാഹു പ്രവാചകനായി നിയോഗിച്ചു. അനേകം വര്‍ഷങ്ങള്‍ ഇസ്ലാം മത പ്രോബോധനം നടത്തിയിട്ടും, അപൂര്‍വ്വം ചിലരൊഴികെ നൂഹ് നബി(അ) യെ വിശ്വസിച്ചില്ല. തന്നെ ധിക്കരിച്ച ആ ജനതയ്ക്ക് ശിക്ഷയിറക്കാന്‍ അല്ലാഹു തീരുമാനിച്ചു. ഒരു കപ്പല്‍ നിര്‍മ്മിക്കാന്‍ അല്ലാഹു നൂഹ് നബി(അ) യോട് കല്‍പ്പിച്ചു. നൂഹ് നബി(അ) യെ പിന്‍പറ്റിയവരേയും, ഓരോ ജന്തുക്കളില്‍ നിന്നുമുള്ള ഇണകളേയും കൊണ്ട് ആ കപ്പലില്‍ കയറാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്, ആജനങ്ങളെ നശിപ്പിക്കാന്‍ ദിവസങ്ങള്‍ നീണ്ടു നിന്ന ഒരു വെള്ളപ്പൊക്കം അല്ലാഹു സൃഷ്ടിച്ചു. ഈ സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നതു ശ്രദ്ധിക്കൂ!



'പലകകള്‍ ആണിയടിച്ചുണ്ടാക്കിയ കപ്പലില്‍ നാമവനെ വഹിച്ചുകൊണ്ടുപോയി. 



നമ്മുടെ കണ്‍വെട്ടത്തിലായിരുന്നു അതിന്റെ സഞ്ചാരം. അവര്‍ തിരസ്കരിച്ചവമനു വേണ്ടിയുള്ള നമ്മുടെ പ്രതികാരം! തീര്‍ച്ചയായും ആ സംഭവം ഒരു അടയാളമാക്കി നാം നിലനിര്‍ത്തിയിട്ടുണ്ട്. ചിന്തിക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ? (ഖുര്‍ആന്‍ 54:13-16).


ചിന്തിക്കുന്നവര്‍ക്കു വേണ്ടി ആ സംഭവം അടയാളമാക്കി നിലനിര്‍ത്തിയിട്ടുണ്ടെന്ന്അല്ലാഹു ഖുര്‍ആനില്‍ പറയുന്നു. കിഴക്കന്‍ തുര്‍ക്കിയിലെ മഞ്ഞുമൂടിയ മലനിരകളില്‍നിന്ന് ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ ശാസ്ത്രം കണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. കിട്ടിയ അവശിഷ്ടങ്ങളുടെ കാലപ്പഴക്കം നിര്‍ണ്ണയിച്ചപ്പോള്‍, നൂഹ് നബി(അ) ജീവിച്ചിരുന്ന കാലത്തോളം അവക്ക് പഴക്കമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തി.





Mada'in Salih(City of Prophet Salih(a))



It is situated almost 750KM North from Jeddah,300KM from Madina. The city is mentioned as "Al Hijr" in Quran with several other perished nation cities.




നംറൂദിന്‍റെ ദേവാലയം